ശസ്ത്രക്രിയയുടെ മറവില്‍ തട്ടിപ്പെന്ന് പരാതി

ന്യൂഡല്‍ഹി : ശസ്ത്രക്രിയയുടെ മറവില്‍ ഡോക്ടര്‍ തന്നില്‍ മോശമായ പ്രവൃത്തികള്‍ നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. ന്യൂഡല്‍ഹി സ്വദേശിനിയാണ് പരാതിക്കാരി. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം.

സംഭവത്തെക്കുറിച്ച് യുവതിയുടെ പരാതി ഇങ്ങനെ. കഴിഞ്ഞ ഒക്ടോബറിലാണ് ഉദരസംബന്ധമായ ചില ആരോഗ്യ പ്രശ്‌നങ്ങളാല്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ തനിക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്തു.

തുടര്‍ന്ന് ഓപ്പറേഷന് വേണ്ടി നിശ്ചയിച്ച ദിവസം തിയേറ്ററില്‍ പ്രവേശിപ്പിച്ച് അനസ്‌തേഷ്യ നല്‍കി. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു മാംസപിണ്ഡം കാണിച്ച് തരികയും ചെയ്തു.

എന്നാല്‍ ചികിത്സയ്ക്ക് ശേഷം നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. ഇതേതുടര്‍ന്നാണ്, ഡോക്ടര്‍ ചില ദുരൂഹ പ്രവൃത്തികള്‍ നടത്തിയോ എന്ന സംശയം ബലപ്പെട്ടത്. അനസ്‌തേഷ്യ നല്‍കിയ ശേഷം ഡോക്ടര്‍ തന്നില്‍ എന്തൊക്കെയോ ചെയ്തിട്ടുണ്ട്.

താന്‍ മുന്‍പും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അനസ്‌തേഷ്യ ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നും അപ്പോള്‍ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് നമ്മില്‍ അറിയുന്നതെന്നും വ്യക്തമായി ബോധ്യമുണ്ട്.

പക്ഷേ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് ഈ ഡോക്ടറില്‍ നിന്നുണ്ടായത്. അയാള്‍ തന്നെ മയക്കി മോശമായി എന്തോ പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗം ഭേദമായില്ലെന്ന് മാത്രമല്ല ഇപ്പോള്‍ നിരന്തരം വേദനസംഹാരികളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആശുപത്രിയുടെയോ ഡോക്ടറുടെയോ രോഗിയുടെയോ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here