ശല്ല്യം ചെയ്ത യുവാവിന് കിട്ടിയ പണി

ഡല്‍ഹി :പൊതുവഴിയില്‍ തന്നെ ശല്ല്യപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടി കയ്യോടെ പിടിച്ച് മര്‍ദ്ദിച്ചതിന് ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. ഡല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്.

സുഹൃത്തിനൊപ്പം മാര്‍ക്കറ്റിലൂടെ കറങ്ങുകയായിരുന്ന പെണ്‍കുട്ടിയ ഒരു കൂട്ടം യുവാക്കള്‍ പുറകെ നടന്ന് ശല്ല്യം ചെയ്യുകയായിരുന്നു. മോശം വാക്കുകളും ഇവര്‍ കേള്‍ക്കെ യുവാക്കള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ ഇവരുടെ ശല്ല്യം സഹിക്കവയ്യാതെ പെണ്‍കുട്ടിയും സുഹൃത്തും ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി സ്ഥലം വിടാനൊരുങ്ങി.

എന്നാല്‍ ഇതിന് പിന്നാലെയും എത്തി യുവാക്കള്‍ ശല്യം ചെയ്യുകയായിരുന്നു. ഇതില്‍ സഹികെട്ട പെണ്‍കുട്ടി റിക്ഷയില്‍ നിന്ന് ഇറങ്ങുകയും കയ്യില്‍ കിട്ടിയ യുവാവിനെ പൊതിരെ തല്ലാനും ആരംഭിച്ചു.

ശേഷം ഇയാളെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരും ഹരിയാനയിലെ ചര്‍ക്കി ദാദ്രി സ്വദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here