ദുബായില്‍ നുഴഞ്ഞു കയറിയ യുവാവിന് ശിക്ഷ

അബുദാബി :യുഎഇയില്‍ നിന്നും നാടുകടത്തപ്പെട്ടതിന് ശേഷം വീണ്ടും രാജ്യത്തേക്ക് നുഴഞ്ഞു കയറിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തെ തടവ് ശിക്ഷയാണ് ദുബായ് കോടതി യുവാവിന് വിധിച്ചത്. 31 വയസ്സുകാരനായ ഒരു പാക്കിസ്ഥാന്‍ പൗരനാണ് അതിവിദഗ്ധമായി യുഎഇയിലേക്ക് വീണ്ടും നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. തന്റെ സഹോദരന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം ഒമാന്‍ വഴി നുഴഞ്ഞു കയറിയത്.

എന്നാല്‍ ദുബായില്‍ വെച്ചുള്ള പരിശോധനയില്‍ പൊലീസ് സംഘത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം പിടിയിലായി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ദുബായിലെ അല്‍ ഖ്വായാസിസ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വ്യാജ രേഖകള്‍ കാണിച്ച് നുഴഞ്ഞു കയറുന്നതിനിടെ ഇദ്ദേഹത്തെ പിടികൂടിയത്. പ്രഥമ ദൃഷ്ട്യാ തന്നെ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇയില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് കോടതി ആറ് മാസത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതിന് ശേഷമാണ് യുവാവിനെ നാടു കടത്തിയത്. എന്നാല്‍ വീണ്ടും ഇയാള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ദുബായിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here