ക്ഷേത്രത്തിന് ഭക്തന്‍ നല്‍കിയ സംഭാവന അത്ഭുതപ്പെടുത്തും

മുംബൈ: ആരാധനയും വിശ്വാസവും കൂടിയാല്‍ എത്ര പണം ചെലവഴിക്കാനും ആളുകള്‍ തയ്യാറാണ്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ സീല്‍ പൊട്ടിക്കാത്ത കവറിനുള്ളില്‍ ഐഫോണ്‍ സിക്‌സ് കണ്ടെത്തിയത് വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ ഒരു വിശ്വാസി മുംബൈയിലെ ഷിര്‍ദ്ദി സായി ബാബ ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയത് 39 ലക്ഷം രൂപയുടെ വിളക്ക്.

1351 ഗ്രാം സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ അഞ്ച് തിരി വിളക്കാണ് ഇത്. ജയന്ത്ഭായ് എന്ന മുംബൈ സ്വദേശിയാണ് ഇത് സമ്മാനിച്ചത്. ഇന്ന് ആരംഭിക്കുന്ന രാമനവമി ചടങ്ങുകളോട് മുന്നോടിയായാണ് ജയന്ത്ഭായ് ഇത് നല്‍കിയത്.

എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സായി ബാബയുടെ സമാധി മന്ദിരത്തില്‍ ചടങ്ങുകളുടെ ഭാഗമായി ഈ വിളക്ക് ഉപയോഗിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി.

LEAVE A REPLY

Please enter your comment!
Please enter your name here