സൗദി ബാങ്കില്‍ വിദഗ്ദമായ കൊള്ള

ജിദ്ദാ :ഇന്ത്യന്‍ വ്യവസായിയുടെ പക്കല്‍ നിന്നും പങ്കാളി ചതിയിലൂടെ സ്വന്തമാക്കിയത് നാല് കോടിയലധികം രൂപ. 64 വയസ്സുകാരനായ ഒരു ഇന്ത്യന്‍ വ്യവസായി സൗദിയിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ച രൂപയില്‍ നിന്നാണ് 2.4 മില്ല്യണ്‍ ദര്‍ഹം(42663753.00 രൂപ ) 36 വയസ്സുകാരനായ പങ്കാളി തട്ടിയെടുത്തത്.

ഇയാളെ ഇനിയും പിടികൂടാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ സൗദി കോടതിയില്‍ വാദം തുടരുകയാണ്. ഇരയാക്കപ്പെട്ട വ്യവസായിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുവാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി 20 നാണ് ഇദ്ദേഹം സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഈ സമയം ഇദ്ദേഹം ബാങ്കില്‍ നിന്നും സന്ദേശങ്ങള്‍ വരുന്ന മൊബൈല്‍ നമ്പര്‍ മരവിപ്പിച്ചിരുന്നു. ഈ സമയം പ്രതിയും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് വ്യാജ കൈവശരേഖയും ഇദ്ദേഹത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും സ്വന്തമാക്കി.

ശേഷം ഈ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി. ഇതിന് ശേഷം ബാങ്കിലെത്തി ഇരയുടെ പേരില്‍ ഒരു ബാങ്ക് കാര്‍ഡിനും ചെക്ക് ബുക്കിനും അപേക്ഷ നല്‍കി. ഈ ബാങ്ക് കാര്‍ഡുകളും ചെക്കുകളും ഉപയോഗിച്ച് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ പണം സ്വന്തമാക്കുകയായിരുന്നു.

സ്ഥിരമായി പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന സന്ദേശങ്ങള്‍ മെയിലില്‍ ലഭിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ ഇദ്ദേഹം ധൃതി പിടിച്ച് 2017 ജനുവരി 29 ന് സൗദിയിലേക്ക് തിരിച്ച് പോയെങ്കിലും നാല് കോടിയിലധികം രൂപ നഷ്ടപ്പെട്ടിരുന്നു.

മതിയായ രേഖകള്‍ കാണിച്ച് തന്നത് കൊണ്ടാണ് കാര്‍ഡും ചെക്ക് ബുക്കും നല്‍കാന്‍ തയ്യാറായതെന്ന് ബാങ്ക് അധികൃതര്‍ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here