ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ തന്റെ കുടുംബം കിടന്നത് പായ വിരിച്ച് നിലത്താണെന്ന് ധര്‍മ്മജന്‍

കൊച്ചി: ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ താനും ഭാര്യയും പായ വിരിച്ച് നിലത്തായിരുന്നു കിടന്നിരുന്നതെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ദിലീപ് പുറത്തിറങ്ങിയതിന് ശേഷമാണ് കട്ടിലില്‍ കിടന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. ‘ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്.എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തതുകൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.‘ട്രോളന്മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ് ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത്.ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്.അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു. അന്ന് നിര്‍ത്തിയതാണ് കുടി. പിന്നെ തൊട്ടിട്ടില്ലെന്നും ധര്‍മജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here