ധര്‍മ്മജന്‍ ബോള്‍ഗാട്ടി സപ്ലിയെഴുതി !

കൊച്ചി : മലയാളികളുടെ ചിരിക്കുടുക്ക ധര്‍മ്മജന്‍ ബോള്‍ഗാട്ടി സപ്ലി എഴുതി. ജീവിതത്തിലല്ല. സ്‌ക്രീനിലാണ്. സത്യം വീഡിയോസ് പുറത്തിറക്കിയ സപ്ലി എന്ന മ്യൂസിക് ആല്‍ബത്തിലാണ് ധര്‍മ്മജന്റെ പരീക്ഷയെഴുത്ത്.

പ്രസ്തുത ആല്‍ബം യൂട്യൂബിലടക്കം സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. എഞ്ചിനീയറിങ് കോളജില്‍ 44 സപ്ലികളുമായി നടക്കുന്ന യുവാവായാണ് ആല്‍ബത്തില്‍ ധര്‍മ്മജന്‍. ഉഴപ്പനായ കഥാപാത്രത്തെ വളരെ രസകരമായാണ് ധര്‍മ്മജന്‍ അവതരിപ്പിക്കുന്നത്.

അനീസ് ബഷീറാണ് ആല്‍ബത്തിന്റെ സംവിധാനം. ഉണ്ണി സലാം ക്യാമറയും ശ്രീജിത്ത് രംഗന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ബുധനാഴ്ച വൈകീട്ടാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം ഒരു ലക്ഷത്തിലേറെ കാഴ്ചകള്‍ പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here