ശസ്ത്രക്രിയയിലൂടെ ഭാരം കുറച്ച് യുവാവ്

ഇന്‍ഡോര്‍ :കഷ്ടപ്പാടുകള്‍ ഏറെ താണ്ടിയാണ് മൗറീഷ്യസ് സ്വദേശിയായ ധര്‍മ്മവീര്‍ സിമോതി ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കായി ഇന്ത്യയിലെത്തിയത്. ഒടുവില്‍ ആദ്യ പടിയായി 50 കിലോ ഭാരം കുറയ്ക്കുന്നതില്‍ ധര്‍മ്മവീറും ഡോക്ടര്‍മാരും വിജയം കണ്ടു.

എന്നാല്‍ ഇതിനായി അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ ചില്ലറയൊന്നുമായിരുന്നില്ല. 400 കിലോയായിരുന്നു ധര്‍മ്മവീര്‍ സിമോതിയുടെ ഭാരം. മൗറീഷ്യസില്‍ നിന്നും ഭാരം കുറയ്ക്കാനായി മുംബൈയില്‍ എത്തിയ ധര്‍മ്മവീര്‍ സിമോതിക്ക് തുടക്കത്തിലെ തിരിച്ചടികള്‍ നേരിട്ടു.ഇന്‍ഡോറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തേണ്ടിയിരുന്നത്. ഭാരക്കൂടുതല്‍ കാരണം വിമാനമാര്‍ഗ്ഗം ഇന്‍ഡോറില്‍ പോകുവാനുള്ള നീക്കങ്ങള്‍ ധര്‍മ്മവീര്‍ സിമോതിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

വിമാനധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഈ ദുര്‍ഗതി. ഇതിനെ തുടര്‍ന്ന് 15 മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്താണ് ധര്‍മ്മവീറും ബന്ധുക്കളും ആശുപത്രിയിലെത്തിയത്.

ശസ്ത്രക്രിയക്കായി പ്രത്യേക ടേബിളും സജ്ജീകരിച്ചിരുന്നു. നാലോളം തവണ ഈ ടേബിളിന് യുവാവിന്റെ ഭാരം കാരണം കേടുപാടുകള്‍ പറ്റി. ജനുവരി 4 നാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.

പിന്നീട് 15 ദിവസം നിരീക്ഷണ വാര്‍ഡില്‍ കിടക്കേണ്ടി വന്നു. ഇനി കുറച്ചു നാളത്തെ വിശ്രമത്തിന് ശേഷം ചികിത്സയിലെ അടുത്ത പടിക്കായി ഇദ്ദേഹം വീണ്ടും ഇന്‍ഡോറിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here