ധോണിക്ക് പിഴച്ചു; എന്‍ഗിഡിക്ക് തെറ്റിയില്ല

പൂനെ : ഡിആര്‍എസ് എന്നതിന് ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്നതിലുപരി ധോണി റിവ്യൂ സിസ്റ്റമെന്ന വിശേഷണമുണ്ട്. വിക്കറ്റിന് പിന്നിലെ ധോണിയുടെ കണിശതയാണ് ആ വിശേഷണത്തിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍.

എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ധോണി സിസ്റ്റത്തിന് പിഴവ് പറ്റി.18 ാം ഓവറിലെ സംഭവം ഇങ്ങനെ. ബൗളര്‍ എന്‍ഗിഡി, ക്രീസില്‍ പഞ്ചാബ് നായകന്‍ അശ്വിന്‍. വിക്കറ്റിന് പിന്നില്‍ ധോണി.

എന്‍ഗിഡിയുടെ പന്ത് അശ്വിന്റെ ബാറ്റിലുരസി ധോണിയുടെ കൈകളിലെത്തി. എന്‍ഗിഡി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ വിക്കറ്റ് വിളിച്ചില്ല. ബാറ്റിലുരസിയ ശബ്ദം കേട്ടില്ലെന്ന് ധോണിയും വ്യക്തമാക്കി.

എന്നാല്‍ എന്‍ഗിഡി തന്റെ വാദത്തില്‍ ഉറച്ചുനിന്നു. ഇതോടെ ധോണി ഡിആര്‍എസ് ആവശ്യപ്പെട്ടു. പരിശോധനയില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെ അംപയര്‍ വിക്കറ്റ് വിധിച്ചു. മത്സരത്തില്‍ ചെന്നൈ വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here