പഞ്ചാബ് ആരാധകരോട് മാപ്പുപറഞ്ഞ് പ്രീതി

മുംബൈ : പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്ലില്‍ നിന്ന് പുറത്തായതില്‍ ആരാധകരോട് മാപ്പുപറഞ്ഞ് ടീം ഉടമകളില്‍ ഒരാളായ ബോളിവുഡ് താരം പ്രീതി സിന്റ.

5 വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടാണ് പഞ്ചാബ് പുറത്തായത്. ആദ്യ 6 കളികളില്‍ അഞ്ചും ജയിച്ച ടീം ഒടുവില്‍ ഇങ്ങനെ അവസാനിക്കുമെന്ന് ആരാണ് പ്രതീക്ഷിക്കുകയെന്ന് പ്രീതി ട്വിറ്ററില്‍ കുറിച്ചു.

പിന്‍തുണ നല്‍കിയവരോടും ആരാധകരോടും ക്ഷമ ചോദിക്കുന്നതായും അടുത്തതവണ നിരാശപ്പെടുത്തില്ലെന്നും പ്രീതി ട്വീറ്റ് ചെയ്തു. പരാജയത്തില്‍ താന്‍ ഏറെ നിരാശയാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും പ്രീതി മത്സരം കഴിഞ്ഞയുടന്‍ കുറിച്ചിരുന്നു.

അതേസമയം പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായതില്‍ പ്രീതി സന്തോഷം പ്രകടിപ്പിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. തോല്‍വി കണ്ട പ്രീതി ഗ്യാലറിയിലിരുന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു.

അയാം ജസ്റ്റ് വെരി ഹാപ്പി ദാറ്റ് മുംബൈ ഈസ് നോക്ക്ഡ് ഔട്ട്, വെരി ഹാപ്പി. വീഡിയോയിലെ പ്രീതിയുടെ ചുണ്ടനക്കം ഇങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here