പുതുവര്‍ഷം പിറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദുബായില്‍ വ്യത്യസ്ഥമായ ഒരു വിവാഹഭ്യര്‍ത്ഥന നടന്നു

ദുബായ് :പുതുവര്‍ഷം പിറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ഒരു യുവാവ് നടത്തിയത് അല്‍പ്പം വ്യത്യസ്ഥമായ വഴിയാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്ന ഗ്ലോബല്‍ വില്ലേജിനുള്ളില്‍ വെച്ചാണ് തന്റെ കാമുകിക്ക് ഒരു സര്‍പ്രൈസായ ക്ഷണം യുവാവ് ഒരുക്കിയത്.തുര്‍ക്കീഷ് പവലിയനില്‍ പുതുവര്‍ഷ പിറവിയുടെ ഭാഗമായി വിവിധ കലാ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ കലാകരന്‍മാരിലൊരാളാണ് പുതുവര്‍ഷം പിറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വേദിയില്‍ വെച്ച് കാമുകിയോട് തന്റെ വിവാഹഭ്യര്‍ത്ഥന നടത്തിയത്. തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്‍പില്‍ നിന്നുള്ള ഇദ്ദേഹത്തിന്റെ വിവാഹഭ്യര്‍ത്ഥനയും അല്‍പ്പം വ്യത്യസ്ഥമായിരുന്നു. വേദിയുടെ നടുവില്‍ നില്‍ക്കുന്ന കാമുകിക്ക് അദ്ദേഹം ആദ്യം ഒരു പൂചെണ്ട് കൈമാറി.പിന്നീട് കാമുകിക്ക് മുന്നില്‍ മുട്ടു കുത്തിയ ഇദ്ദേഹം കാണികള്‍ ഉള്ള ഭാഗത്തേക്ക് നോക്കാന്‍ യുവതിയോട് കൈ വീശി ആവശ്യപ്പെട്ടു. അവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ യുവതിയെ അവര്‍ അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ട് കാണിക്കും വിധത്തില്‍ ചാടി കളിച്ചു. എല്ലാവരുടെയും ടീ ഷര്‍ട്ടില്‍ തുര്‍ക്കി ഭാഷയില്‍ ഒരോരുത്തരിലും ഓരോ അക്ഷരങ്ങളായി എന്നെ കല്യാണം കഴിക്കുമോ എന്നാണ് എഴുതിയിരുന്നത്. പെട്ടെന്നുണ്ടായ ഈ സര്‍പ്രൈസില്‍ യുവതിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് പോലും ആദ്യം മനസ്സിലായില്ല.പിന്നീട് കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം സന്തോഷം കൊണ്ട് തുള്ളിച്ചാടി യുവാവിനെ ആലിംഗനം ചെയ്തു. കലാ പരിപാടികള്‍ കാണുവാന്‍ എത്തിച്ചേര്‍ന്ന് കാണികളെല്ലാവരും നിറഞ്ഞ കൈയ്യടികളോടെയാണ് ഇവരുടെ ഒന്നിക്കലിനെ വരവേറ്റത്. പലരും ആദ്യം കരുതിയത് ഇതും കലാ പരിപാടികളുടെ ഭാഗമാണെന്നാണ്.

Watch: Turkish pavilion performer proposes on New Year's Eve!

Watch: Turkish pavilion performer proposes on New Year's Eve!gulfnews.com/1.2150067

Gulf Newsさんの投稿 2018年1月1日(月)

 

LEAVE A REPLY

Please enter your comment!
Please enter your name here