സാരിയില്‍ അതീവ സുന്ദരിയായി മീനാക്ഷി

കൊച്ചി: നടന്‍ ദിലീപിനെപ്പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ താരമാണ് മകള്‍ മീനാക്ഷി. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. കാവ്യ മാധവനും ദിലീപിനുമൊപ്പം മീനാക്ഷി പങ്കെടുത്ത ഒരു വിവാഹചടങ്ങിലെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട് വളരെയധികം അടുത്ത ബന്ധമുള്ളവരാണ് നവദമ്പതികള്‍ എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് ഇത്.

ഈയിടെ നാദിര്‍ഷയുടെ മകളും മീനൂട്ടിയും ചേര്‍ന്നൊരുക്കിയ ഡബ്‌സ്മാഷിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകര്‍ക്കുണ്ടായിരുന്നു. 2016 നവംബര്‍ 25നാണ് കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്.

ദിലീപേട്ടൻ, കാവ്യ, മീനൂട്ടി :-Dകുടുംബംസമേതം ♥

Dileep Onlineさんの投稿 2018年5月29日(火)

LEAVE A REPLY

Please enter your comment!
Please enter your name here