നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം കച്ചിത്തുരുമ്പാക്കാന്‍ ദിലീപ്

കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം ആരുടേതെന്ന ചോദ്യവുമായി ദിലീപ് നിയമപോരാട്ടത്തിന്. പ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യങ്ങളിലെ മറ്റൊരു സ്ത്രീയുടെ ശബ്ദത്തെക്കുറിച്ച് പൊലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സ്ത്രീശബ്ദം ഒഴിവാക്കാന്‍ നീക്കം നടന്നിട്ടുണ്ടെന്നുമാണ് നടന്റെ വാദം. ഓണ്‍ ചെയ്യൂ എന്ന വാചകം മെമ്മറി കാര്‍ഡില്‍ രണ്ടുതവണ പരാമര്‍ശിക്കുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള പറയുന്നു.മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കുകയാണ്. ഈ ആവശ്യം കോടതി തള്ളിയാല്‍ മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.സ്ത്രീ ശബ്ദം സംബന്ധിച്ച് പ്രോസിക്യൂഷന്‍ മൗനം പാലിക്കുന്നുവെന്നും ഒരു വനിതയുടെ ശബ്ദം ഒഴിവാക്കാന്‍ പൊലീസ് ശ്രമം നടത്തിയെന്നും കോടതിയില്‍ വാദമുയര്‍ത്താനാണ് അഭിഭാഷകസംഘം ആലോചിക്കുന്നത്.കൂടാതെ പള്‍സര്‍ സുനിയുടെ ശബ്ദ പരിശോധനയെക്കുറിച്ചും ദിലീപ് ആക്ഷേപം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് സുനിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചത്. എന്നാല്‍ പ്രതിയുടെ വീഡിയോയില്‍ ഉള്ള ശബ്ദവുമായി ഒത്തുനോക്കാതെയാണ് ഇതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.ഇത് ഒത്തുനോക്കിയതിന്റെ ഫലമെവിടെയെന്നും പ്രോസിക്യൂഷനെതിരെ ചോദ്യമുന്നയിക്കുന്നുണ്ട്. മെമ്മറി കാര്‍ഡിന് പുറമെ കേസില്‍ തനിക്കെതിരെ ഹാജരാക്കിയ രേഖകള്‍ കൈമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here