വിവാദ പ്രസ്താവനയില്‍ ഖേദമെന്ന് ഉപമുഖ്യമന്ത്രി

ലക്നൗ : വിവാദ പ്രസ്താവനയ്ക്ക് ജനങ്ങളോട് മാപ്പ് പറഞ്ഞ് യുപി ഉപമുഖ്യമന്ത്രി. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ് സീതാദേവി എന്ന തന്റെ പ്രസ്താവനയ്ക്കാണ് മാപ്പു പറഞ്ഞ് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ രംഗത്തെത്തിയത്.

തന്റെ പ്രസ്താവന ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നാണ് ശര്‍മ്മ അറിയിച്ചത്. പുരാതന സംസ്‌കാരവും ആധുനിക സംവിധാനങ്ങളും തമ്മിലുള്ള ഒരു താരതമ്യം മാത്രമാണ് താന്‍ നടത്തിയതെന്നും അല്ലാതെ സീതാ ദേവിക്കെതിരായ പരാമര്‍ശങ്ങള്‍ അല്ലായിരുന്നുവെന്നും മാപ്പ് പറഞ്ഞു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.


ഒരു പൊതുചടങ്ങിനിടെയാണ് ദിനേശ് ശര്‍മ്മ ഈ വിവാദ പ്രസ്താവന നടത്തിയത്. ഐവിഎഫ്,ടെസ്റ്റ് ട്യൂബ് ശിശു പോലെയുള്ള സംവിധാനങ്ങള്‍ രാമായണ കാലത്തേ ഉണ്ടായിരുന്നുവെന്നും സീതയാണ് ആദ്യ ടെസ്റ്റ് ട്യൂബ് ശിശു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ബിജെപി ജനറല്‍ സെക്രട്ടറിയടക്കം ശര്‍മ്മയ്ക്കെതിരെ രംഗത്തെത്തിയതിന്് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ മാപ്പപേക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here