മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 61 വയസുകാരനായ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒബ്‌സെര്‍വേഷന് വേണ്ടിയാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here