പള്ളിയില്‍ എപി-ഇകെ സംഘര്‍ഷം

കണ്ണൂര്‍ :ജുംഅ നമസ്‌കാരം തടഞ്ഞതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷവും ലാത്തിവീശലും. കണ്ണൂരിലെ എട്ടിക്കുള്ളത്തുള്ള താജുല്‍ ഉലമ മഖാമിലാണ് എപി-ഇകെ സുന്നി വിഭാഗങ്ങളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയത്. എ പി വിഭാഗം സുന്നികളുടെ ഉടമസ്ഥതയിലുള്ള പള്ളിയില്‍ ഇുംഅ നമസ്‌കാരം നടത്താന്‍ ശ്രമിച്ചത് മറു വിഭാഗം എതിര്‍ത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായി ജുംഅ നടത്താനുള്ള നീക്കത്തെ മറു വിഭാഗം തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തവണ ആദ്യമേ തന്നെ പള്ളിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണയും പ്രദേശ വാസികളായ നിരവധി ഇകെ സുന്നി വിഭാഗക്കാര്‍ പള്ളിയില്‍ എത്തുകയും ജുംഅ നമസ്‌കാരം തടയാന്‍ ശ്രമിക്കുകയും ചെയ്തു.

പ്രതിഷേധത്തില്‍ സത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. പ്രതിഷേധവുമായി പള്ളിക്കുള്ളില്‍ കയറിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പണ്ടു മുതല്‍ക്കേ തന്നെ പ്രദേശത്ത് ഒരു പള്ളി ഉണ്ടായിരിക്കെ പുതുതായി ജുംഅ നടത്താനുള്ള നീക്കം വിഭാഗിയത വളര്‍ത്തുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

എന്നാല്‍ വിഭാഗിയതയ്ക്കുള്ള നീക്കമല്ലെന്നും പുറത്തു നിന്നുള്ളവര്‍ക്ക് കൂടി സൗകര്യത്തിന് വേണ്ടിയാണ് പുതുതായി ജുംഅ ക്കുള്ള സൗകര്യം തുടങ്ങിയതെന്നും താജുല്‍ ഉലമ മഖാം അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here