‘മോഹന്‍ലാലി’ന്റെ റിലീസ് തടഞ്ഞു

കൊച്ചി: മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രം ‘മോഹൻലാലി’ന്റെ റിലീസ് തൃശൂർ ജില്ലാകോടതി സ്റ്റേ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നാണ് രവികുമാറിന്റെ ആവശ്യം.

സാജിത് യഹ്യ സംവിധാനം ചെയ്ത ചിത്രം വിഷുവിന് റിലീസ് ചെയ്യാനിരിക്കെയാണ് സ്റ്റേ വന്നിരിക്കുന്നത്. മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥ മോഷ്ടിച്ചാണ് ചിത്രത്തിന് തിരക്കഥ എഴിതിയിരിക്കുന്നത് എന്നാണ് കലവൂര്‍ രവികുമാറിന്റെ ആരോപണം.

രവികുമാര്‍ ആദ്യം സമീപിച്ചത് ഫെഫ്കയെയാണ്. തുടര്‍ന്ന് ഫെഫ്ക ഇടപെട്ടപ്പോള്‍ ഇദ്ദേഹത്തിന് ക്രെഡിറ്റ് നല്‍കാമെന്ന് സാജിദ് യഹിയയും ചിത്രത്തിന്റെ തിരക്കഥാകൃത്തും സമ്മതിച്ചിരുന്നു. എന്നാല്‍ ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് രവികുമാര്‍ കോടതിയെ സമീപിച്ചത്.

2005ലാണ് രവികുമാറിന്റെ കഥ കേരളകൗമുദിയില്‍ പ്രസിദ്ധീകരിക്കുന്നത്. ആ സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് അവിടെ സബ് എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. 2006ല്‍ മറ്റ് കഥകള്‍ ഉള്‍പ്പെടുത്തി മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന പേരില്‍ പുസ്തകം ഇറക്കി.

2012ല്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറക്കിയിരുന്നു. തുടര്‍ന്ന് രവികുമാര്‍ തന്നെ തിരക്കഥയെഴുതി സിനിമയാക്കാനുള്ള ശ്രമത്തിനിടയിലാണ് കഥ മോഷ്ടിച്ച് സിനിമയാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here