ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ഹൂസ്റ്റണ്‍: പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞായറാഴ്ച്ച രാവിലെയാണ് ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.

മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യാ ഉണ്ണിക്കു താലി ചാര്‍ത്തിയത്. തിരുവന്തപുരത്തു നിന്നു മുംബൈക്കു താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍.

വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്. അമേരിക്കന്‍ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അരുണ്‍കുമാറുമായുള്ള വിവാഹം.

2017ലാണ് ദിവ്യാ ഉണ്ണി 14 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത്. ഡോക്ടര്‍ സുധീര്‍ ആയിരുന്നു ദിവ്യാ ഉണ്ണിയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നീ രണ്ടു മക്കളുണ്ട്.

21ാം വയസ്സിലായിരുന്നു ദിവ്യാ ഉണ്ണി ഡോക്ടര്‍ സുധീറിനെ വിവാഹം ചെയ്യുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here