ദിവ്യാ ഉണ്ണിയുടെ റിസപ്ഷന്‍ വീഡിയോ പുറത്ത്

കൊച്ചി: നടി ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്റെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ വിവാഹ ശേഷം ഹൂസ്റ്റണിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി നടത്തിയ വിവാഹ സത്ക്കാര വീഡിയോ ആണ് പുറത്തു വന്നത്.

ഗോള്‍ഡന്‍ കളര്‍ ലെഹങ്കയണിഞ്ഞ് ഭര്‍ത്താവ് അരുണിന്റെ കൈയും പിടിച്ചാണ് നടി വേദിയില്‍ എത്തിയത്. ദിവ്യാ ഉണ്ണിയുടെ മകളാണ് ഇരുവരെയും വേദിയിലേക്ക് എതിരേറ്റത്.

ഫെബ്രുവരി നാലിനാണ് ദിവ്യ ഉണ്ണി മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനെ വിവാഹം കഴിച്ചത്. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു താലികെട്ട്.

ഹൂസ്റ്റണില്‍ എഞ്ചിനീയറാണ് അരുണ്‍. അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ്. ഒരു വര്‍ഷം മുന്‍പാണ് 13 വര്‍ഷത്തെ വിവാഹ ബന്ധം നടി വേര്‍പ്പെടുത്തിയത്. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here