സൗദി അറേബ്യയില്‍ താമസാനുമതി രേഖയായ ഇഖാമ കൈവശം ഇല്ലാത്തവര്‍ക്ക്‌ ഇതാണ് ശിക്ഷ

റിയാദ് : ഇഖാമയില്ലാത്ത വിദേശികള്‍ക്ക് 45 ദിവസം തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വകുപ്പ്. ഇക്കാര്യത്തില്‍ യാതൊരു ഇളവുമുണ്ടാകില്ലെന്നും ശിക്ഷ കര്‍ശനമായി നടപ്പാക്കുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ ശല്‍ഹൂബ് അറിയിച്ചു.ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ ആദ്യ തവണ 500 റിയാലാണ് പിഴ. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ആയിരം റിയാലായി ഉയര്‍ത്തും. കൂടാതെ റീ എന്‍ട്രി വിസയില്‍ മടങ്ങിയ വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ മടങ്ങി വരാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കില്ല. ഇഖാമ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിച്ച് സുരക്ഷാ വകുപ്പാണ് നടപടിയെടുക്കുക. എന്നാല്‍ ഇത്തരത്തില്‍ പിടിയിലാകുന്ന വിദേശികളുടെ നടപടിക്രമങ്ങള്‍ പാസ്‌പോര്‍ട്ട് വകുപ്പാണ് പൂര്‍ത്തിയാക്കുകയെന്നും തലാല്‍ അല്‍ ശല്‍ഹൂബ് വ്യക്തമാക്കി. അതേസമയം ഏഴരമാസത്തെ പൊതുമാപ്പ് നവംബര്‍ 15 ന് അവസാനിച്ചതോടെ പിടിയിലായ 85,000 നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

സൗദി അറേബ്യ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here