പ്രിയയുടെ ഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ വരെ

കൊച്ചി : ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്ന് വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ലോകമാകമാനം ഗാനം വൈറലായി. പിഎംഎ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ് ഗാനം.

ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ആലാപന മികവ് കൂടിയായപ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റായി. എന്നാല്‍ ഇതിനപ്പുറം പ്രിയ വാര്യര്‍ എന്ന 18 കാരിയുടെ പുരികമുയര്‍ത്തലും കണ്ണിറുക്കലുമായിരുന്നു പാട്ടിനെ ഇത്രമേല്‍ വിജയമാക്കിയത്.

ഗാനം പുറത്തിറങ്ങിയതോടെ പ്രിയ ഇന്റര്‍നെറ്റില്‍ ശ്രദ്ധാകേന്ദ്രമായി. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന വ്യക്തിയായി പ്രിയ മാറിയത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. സണ്ണി ലിയോണ്‍, ദീപിക പദുകോണ്‍ എന്നിവരെ പിന്നിലാക്കിയാണ് പ്രിയ ഈ നേട്ടത്തിന് ഉടമയായത്.

5.1 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സ് ആണ് പ്രിയയ്ക്ക് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലുള്ളത്. ഒറ്റ ദിനം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനം പ്രിയയ്ക്ക് നേടി.

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അമേരിക്കന്‍ റിയാലിറ്റി ടിവിയിലെ കൈലീ ജെന്നര്‍ എന്നിവരുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പ്രിയയ്ക്ക് ഇനി അധികം താമസമുണ്ടാകില്ല.

എന്നാല്‍ ഇത്രയും അനുഗാമികളുള്ള പ്രിയ തന്റെ പോസ്റ്റുകളിലൂടെ വന്‍ തുക സമ്പാദിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഒരു പോസ്റ്റിന് 8 ലക്ഷം രൂപ വരെ പ്രിയയ്ക്ക് ചില പ്രമോഷണല്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തതായാണ് വിവരം.

അഭിനയിച്ച ചിത്രം ഇറങ്ങും മുന്‍പാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ കാര്യം. സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് പോലുമില്ലാതിരുന്ന പെണ്‍കുട്ടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഏവരുടെയും മനം കവര്‍ന്ന താരമായത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here