വനിതാ ഡോക്ടറോട് ഡ്രൈവറുടെ അശ്ലീല ചേഷ്ടകള്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യുവതി

പത്തനംതിട്ട: സ്ഥിരം യാത്രക്കാരിയായ വനിതാ ഡോക്ടറോട് അശ്ലീല ആംഗ്യം കാട്ടിയ ബസ് ഡ്രൈവര്‍ തഴവ സ്വദേശി നൗഷാദിനെ(30) അറസ്റ്റുചെയ്തു. നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയെന്ന് പത്തനംതിട്ട ആര്‍.ടി.ഒ. എബി ജോണ്‍ അറിയിച്ചു. പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്തെത്തിയത്. കരുനാഗപ്പള്ളി- പത്തനംതിട്ട സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോഴ്‌സിന്റെ കെ.എല്‍. 23. ഇ 9131 എന്ന ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് സുഹൃത്തായ പുരുഷ ഡോക്ടര്‍ വഴി യുവതി പരാതി നല്‍കിയത്. രാവിലെ അടൂരില്‍ നിന്നാണ് ഡോക്ടര്‍ കയറിയത്. ഡ്രൈവര്‍ സീറ്റിന് തൊട്ടുപിറക് വശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലൂടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും ഇടയ്ക്ക് ഒരു കുപ്പിയില്‍ വിരല്‍ കയറ്റി കാണിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വലത് കൈ പിന്നിലേക്ക് വളച്ച് നിരവധി തവണ അശ്ലീല ആംഗ്യം കാണിച്ചുവെന്നും യുവതി പറഞ്ഞു. അശ്ലീലത കാണിക്കുന്നത് തുടര്‍ന്നതോടെയാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് ഇവര്‍ പറയുന്നു. വണ്ടി നമ്പരടക്കം ഫോട്ടോയുമെടുത്തു യുവതി. തുടര്‍ന്ന് സുഹൃത്തായ ഡോ. സോണി മുഖാന്തിരമായി പത്തനംതിട്ട ആര്‍ടിഓയ്ക്ക് പരാതി നല്‍കി. ചിത്രീകരിച്ച വീഡിയോ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.

like n share page

പുവാം, ബാ നേരേ സ്റ്റേഷനിലേക്ക്

Oopersさんの投稿 2018年1月8日(月)

LEAVE A REPLY

Please enter your comment!
Please enter your name here