പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

മുസാഫര്‍ നഗര്‍: മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പൂട്ടിയിട്ട മുറിയില്‍ നിന്ന് അപ്രതീക്ഷിതമായി രക്ഷപ്പെട്ട പെണ്‍കുട്ടി അച്ഛനെ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഡോക്ടര്‍ സോനുവര്‍മ്മയെ അറസ്റ്റ് ചെയ്തത്. അവളെ കാണാതായതു മുതല്‍ അയല്‍വാസികളും താനും ചേര്‍ന്ന് പ്രദേശത്താകെ തെരച്ചില്‍ നടത്തുകയായിരുന്നെന്നും പിതാവ് പോലീസിനോട് പറഞ്ഞു.

മയക്കുമരുന്ന് നല്കിയശേഷം കുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരാതിയില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here