സ്വന്തം പ്രസവം കഴിഞ്ഞയുടന്‍ ഡോക്ടര്‍ തന്റെ പ്രിയപ്പെട്ട പേഷ്യന്റിനരകിലെത്തി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു

വാഷിംഗ്ടണ്‍: സ്വന്തം കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഗൈനക്കോളജിസ്റ്റ് ഓടിയത് രോഗിയുടെ അടുത്തേക്ക്. വാഷിംഗ്ടണിലെ യാകിമാ വാലി ഫാം വര്‍ക്കേഴ്‌സ് ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റായ ഹിലാരി കോണ്‍വേയാണ് പ്രസവത്തിന് ശേഷം തന്റെ പ്രിയപ്പെട്ട രോഗിക്കരികിലേക്ക് ഓടിയത്. തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് പേഷ്യന്റ് കേറ്റ് മോസിന്റെ താന്‍ ലേബര്‍ റൂമിലാണെന്ന സന്ദേശം ഹിലരിക്ക് കിട്ടുന്നത്. ഗര്‍ഭിണിയായ കേറ്റിനെ പരിശോധിച്ചിരുന്നത് ഹിലാരിയാണ്. എന്നാല്‍ അവസാന ചെക്കപ്പിന് വന്നപ്പോള്‍ രണ്ടുപേര്‍ക്കും ഉറപ്പായിരുന്നു ഹിലാരിക്ക് കേറ്റിന്റെ പ്രസവം എടുക്കാന്‍ കഴിയില്ലെന്ന്. എന്നാല്‍ തൊട്ടടുത്ത റൂമില്‍ നിന്ന് കേറ്റിന്റെ സന്ദേശം ലഭിച്ചതോടെ മറ്റൊന്നും ആലോചിക്കാതെ ഹിലരി അങ്ങോട്ടേക്ക് പോയി. പ്രസവത്തിന്റേതായ ക്ഷീണങ്ങളും വിഷമതകളും മാറ്റിവെച്ച് കേറ്റിനരികിലെത്തി. ഇരട്ടക്കുട്ടികളെയാണ് കേറ്റിന് ലഭിച്ചത്. സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചെന്നും കുട്ടികളെ നേഴ്‌സുമാര്‍ നോക്കിയെന്നും ഹിലാരി പറയുന്നു. എന്തായാലും കേറ്റ് സന്തോഷത്തിലാണ്. തന്റെ പ്രിയപ്പെട്ട ഡോക്ടര്‍ തന്നെ തനിക്കരികിലെത്തിയതിനാല്‍.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here