വ്യദ്ധന്റെ വയറ്റില്‍ 100 മീന്‍ മുള്ളുകള്‍

ബെയ്ജിങ്: അറുപതുകാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്ത് നിന്ന് നീക്കം ചെയ്തത് നൂറില്‍പ്പരം മീന്‍ മുള്ളുകള്‍. മീന്‍ കഴിക്കാന്‍ അതീവ തല്‍പ്പരനായ ചൈനക്കാരനാണ് വല്ലാത്ത പൊല്ലാപ്പിലൂടെ കടന്ന് പോയത്.

ഇഷ്ടഭക്ഷണമായ മീന്‍ കണ്ടപ്പോള്‍ മുന്‍പിന്‍ നോക്കാതെ വാരിവലിച്ചു തിന്നു. മുള്ളുപോലും പുറത്ത് കളഞ്ഞില്ല. പിറ്റേന്ന് ടോയ്‌ലറ്റില്‍ പോയപ്പോള്‍ പോകുമ്പോഴാണ് അദ്ദേഹം ശരിക്കും പെട്ടത്.

അതികഠിനമായ വേദന ഇയാള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങി. തുടര്‍ന്ന് ഇയാള്‍ പരിശോധനയ്ക്ക് വിധയമാകുകയായിരുന്നു. സിടി സ്‌കാന്‍ എടുത്തപ്പോള്‍ ഇയാളുടെ ഗുദാദ്വാരത്തിനടുത്ത് കൂട്ടമായി മീന്‍ മുള്ളുകള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഒടുവില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സൂചി പോലുള്ള നൂറോളം മുള്ളുകളാണ് മലദ്വാരത്തില്‍ നിന്നും പുറത്തെടുത്തത്. സിയാച്ച് യൂണിവേഴ്‌സിറ്റിയിശല വെസ്റ്റ് ചൈന ആശുപത്രിയിലാണ് സംഭവം.

വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ശരീരത്തിന്റെ ഈ ഭാഗത്ത് നിന്നും മുള്ളുകള്‍ നീക്കം ചെയ്യുക എന്നത് എന്ന് ഡോക്ടര്‍ ഹുവാങ് പറഞ്ഞു. അല്പം പിഴവ് വന്നാല്‍ തന്നെ ധാരാളം രക്തം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here