അറ്റ കാല്‍പ്പാദം തലയിണയാക്കി ക്രൂരത

ഝാന്‍സി : വാഹനാപകടത്തില്‍ അറ്റുപോയ കാല്‍പ്പാദം അതേ രോഗിക്ക് തലയിണയാക്കി ആശുപത്രി അധികൃതര്‍. ഉത്തര്‍ പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജിലാണ് കൊടും ക്രൂരത അരങ്ങേറിയത്.

ലചുര സ്വദേശി ഘനശ്യാം എന്ന യുവാവിന്റെ കാല്‍പ്പാദമാണ് റോഡപകടത്തില്‍ അറ്റകന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ 6 കുട്ടികള്‍ക്കും പരിക്കേറ്റു.

തുടര്‍ന്ന് ഇവരെ ഝാന്‍സി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് അധികൃതര്‍ മുറിഞ്ഞുപോയ കാല്‍പ്പാദം യുവാവിന് തലയിണയായി വെച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി.

ഇതോടെ ഡോക്ടര്‍മാര്‍ കാല്‍പ്പാദം മാറ്റി തലയിണ നല്‍കി. സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ വ്യാപക വിമര്‍ശനമാണുയരുന്നത്. കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here