സുല്‍ത്താന്‍പൂര്‍: രോഗിയുടെ മുറിച്ചുമാറ്റിയ കാല് അയാളുടെ തന്നെ തല ഉയര്‍ത്തിവയ്ക്കാന്‍ തലയിണയായി ഉപയോഗിച്ച ക്രൂരതയുടെ മുഖം പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഒരാളുടെ അറ്റുപോയ കാല്പാദം അയാളുടെ കാലുകള്‍ക്കിടയില്‍ വച്ച് വീണ്ടും ക്രൂരത കാട്ടി.
ട്രെയിന്‍ കയറിയാണ് 48 കാരനായ അതുല്‍ പാണ്ഡെയുടെ കാല് അറ്റ് പോയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സ നടക്കുന്നതിനിടെ അറ്റുപോയ പാദം പാണ്ഢേയുടെ കാലുകള്‍ക്ക് ഇടയില്‍ ദീര്‍ഘനേരം വച്ചത്.
ആളുകള്‍ ഇതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ പാദം ഇവിടെ നിന്നും നീക്കം ചെയ്യുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അതുല്‍ പാണ്ഡെയെ പിന്നീട് ലക്നൗവിലേക്ക് മാറ്റി.
അതേസമയം, യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും പാണ്ഢേയ്ക്ക് മികച്ച ചികിത്സയാണ് നല്‍കിയതെന്നും ആശുപത്രി അധികൃതരുടെ വാദം.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഝാന്‍സി മെഡിക്കല്‍ കോളേജ് ആയിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രോഗിയുടെ കാല് അയാള്‍ക്ക് തന്നെ തലയിണയാക്കി വിവാദത്തില്‍പ്പെട്ടത്.