50കാരിയില്‍ നിന്ന് നീക്കം ചെയ്തത് 2350 കല്ലുകള്‍

മുംബൈ: അന്‍പത് വയസുകാരിയുടെ പിത്താശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 2350 കല്ലുകള്‍. മുംബൈയിലെ ഭക്തി വേദാന്ത ആശുപത്രിയില്‍ നടന്ന കീഹോള്‍ ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്.

2016-ല്‍ ഇവരുടെ പിത്താശയത്തിലെ കല്ലുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചെങ്കിലും അതിന് തയാറാകാതെ മറ്റ് ഒറ്റമൂലി ചികിത്സകള്‍ ചെയ്യുകയായിരുന്നു സ്ത്രീ. ഒടുവില്‍ വേദന അസഹനീയമായതിനെത്തുടര്‍ന്നാണ് വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.

30 മിനിറ്റ് ആയിരുന്നു ശസ്ത്രക്രിയ. ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ബി. സി ഷായുടെ നേത്യത്വത്തിലായിരുന്നു കല്ലുകള്‍ നീക്കം ചെയ്തത്. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. 1983ല്‍ ജര്‍മ്മനിയിലെ ഒരു രോഗിയില്‍ നിന്നും നീക്കം ചെയ്തത് 3110 കല്ലുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here