തലച്ചോറിന്റെ ശസ്ത്രക്രിയ; ഗുരുതര ചികിത്സ പിഴവ്

നെയ്‌റോബി: തലച്ചോറിന്റെ ശസ്ത്രക്രിയ പാതി പിന്നിട്ടപ്പോഴാണ് രോഗി മാറി പോയത് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ഗുരുതരമായ പിഴവാണ് ന്യൂറോസര്‍ജന്‍ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് സംഭവിച്ചത്.

കെനിയയിലെ പ്രശസ്ത ആശുപത്രിയായ കെനിയാറ്റ നാഷണല്‍ ഹോസ്പിറ്റലിലാണ് ഗുരുതര ചികിത്സ പിഴവ് നടന്നത്. ശസ്ത്രക്രിയ ചെയ്യേണ്ട രോഗിക്ക് പകരം അബദ്ധത്തില്‍ മറ്റൊരു രോഗിയുടെ തലയിലായിരുന്നു ഡോക്ടര്‍മാര്‍ കത്തി വെച്ചത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ച രോഗിക്കാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. എന്നാല്‍ തലയിലെ വീക്കത്തിന് ചികിത്സയ്‌ക്കെത്തിയ രോഗിയിലാണ് സര്‍ജറി നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രിക്രിയ പുരോഗമിക്കുന്നതിനിടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടില്ലെന്ന് ഡോക്ടര്‍ക്ക് ബോധ്യമായത്.

ശസ്ത്രക്രിയയ്ക്ക് രോഗിയെ തയ്യാറാക്കിയ നഴ്‌സുമാര്‍ തിരിച്ചറിയല്‍ ടാഗുകള്‍ മാറിയ പോയതാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയതോടെ ശസ്ത്രക്രിയ ചെയ്ത ന്യൂറോസര്‍ജനെയും രണ്ടി നഴ്‌സുമാരേയും ഒരു അനസ്‌തേഷ്യ വിദഗ്ധനേയും സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി സി.ഇ.ഒയെയും പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here