നായ ഓടിച്ച വാഹനം കടയിലേക്ക് ഇടിച്ച് കയറി

ജിയാങ്‌സു: നായ ഓടിച്ച വാഹനം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കടയിലേക്ക് ഇടിച്ച് കയറി കനത്ത നഷ്ടം. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലായിരുന്നു സംഭവം. കടയില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ സമയമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കടയുടെ സമീപമുള്ള ഒരു വ്യാപാരിയുടേതാണ് വാഹനം.

കടയില്‍ നിന്നും സാധനങ്ങള്‍ കയറ്റി വാഹനത്തില്‍ നിന്നും ഇയാള്‍ പുറത്തിറങ്ങിയ സമയത്ത് വളര്‍ത്ത് നായ വാഹനത്തില്‍ കയറി. നായയുടെ കാല്‍ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ അമര്‍ന്നതോടെ വാഹനം മുന്നോട് പോയി. അമിത വേഗതയിലെത്തിയ വാഹനം മൊബൈല്‍ ഷോപ്പിലെ ചില്ല് തകര്‍ത്ത് അകത്തേക്ക് കയറി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തില്‍ ആരെയും കാണാതെ പരിഭ്രാന്തരാകുന്ന ജീവനക്കാരെയും, എന്താണെന്ന് സംഭവിച്ചതറിയാതെ പുറത്തേക്ക് എത്തി നോക്കുന്ന നായയെയും വീഡിയോയില്‍ കാണാം. കടയിലെ ചില്ലു വാതിലുകളും സീറ്റുകളുമെല്ലാം അപകടത്തില്‍ തകര്‍ന്നു.

Dog takes its owner’s car for joyride, crashes into a store.

Dog takes its owner's car for 'joyride', crashes into a store.April 22nd in Taixing, Jiangsu, a tricycle suddenly crashed into a store. Shop assistants found there’s no one inside, only a dog. It seemed the tricycle owner forgot to turn off the power, and the dog triggered the accelerator.

PearVideoさんの投稿 2018年4月25日(水)

LEAVE A REPLY

Please enter your comment!
Please enter your name here