ദിവസവും ഒരേ ട്രെയിനിന് പിന്നാലെ ഓടുന്ന നായ

മുംബൈ: എല്ലാ ദിവസവും ഒരേ ട്രെയിനിന് പിന്നാലെ ഓടുന്ന നായ. മുംബൈ റെയില്‍വേ സ്‌റ്റേഷനിലെ ഒരു കാഴ്ചയാണ് ഇത്. എന്നും രാത്രി നായ ഒരേ ട്രെയിനിനെ കാത്ത് നില്‍ക്കും.

മുംബൈ കാഞ്ചന്‍മാര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ജനുവരി രണ്ടിന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ആദ്യമായി ഈ നായ യാത്രക്കാരുടേയും ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടത്.

രാത്രി 11 മണിക്ക് ട്രെയിന്‍ എത്തുമ്പോഴേക്കും റെയില്‍വേ സ്‌റ്റേഷനില്‍ വരുന്ന നായ ലേഡീസ് കംപാര്‍ട്ട്‌മെന്റിലാണ് എന്തിനോ വേണ്ടി തിരയുന്നത്. തിരച്ചില്‍ കഴിഞ്ഞ് നായ തിരിഞ്ഞ് നടക്കും.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയും കാരണം തിരഞ്ഞു. എന്നാല്‍ ആര്‍ക്കും അറിയില്ല നായ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്.

അതേസമയം കാണാതായ മക്കളെയോ അല്ലെങ്കില്‍ ഉടമസ്ഥനെയോ അന്വേഷിക്കുന്നതാകാം എന്നാണ് സ്ഥിരം കാഴ്ചക്കാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here