ആശുപത്രി വാര്‍ഡില്‍ തെരുവ് നായകള്‍ വിലസുന്നു

ലഖ്‌നൗ :ആശുപത്രിയിലെ വാര്‍ഡിനുള്ളില്‍ തെരുവ് പട്ടികള്‍ക്ക് സുഖവാസം. ഉത്തര്‍പ്രദേശിയെ ഹര്‍ദോയിലുള്ള ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വരുന്നത്.

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ജനറല്‍ വാര്‍ഡിലെ രോഗികള്‍ കിടക്കുന്ന കട്ടിലിന് താഴെയായും സമീപത്തായുമാണ് പട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത്. രോഗികള്‍ കിടക്കുന്ന കട്ടിലിന് താഴെ കൂടിയും ഇവ പലപ്പോഴും നടന്നു കളിക്കാറുണ്ട്.

രോഗിക്ക് കൂട്ട് നില്‍ക്കാനെത്തുന്ന ബന്ധുക്കള്‍ക്കും ഈ തെരുവ് പട്ടികള്‍ വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. പേടി കാരണം പല തവണ ഈ കാര്യം ആശുപത്രി അധികൃതരോട് ബോധിപ്പിച്ചെങ്കിലും യാതോരു വിധ പരിഹാര നടപടികളുമുണ്ടായില്ലെന്ന് രോഗികള്‍ പറയുന്നു.

വിഷയം വാര്‍ത്തയായതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടു. പട്ടികള്‍ ഇനി ആശുപത്രിക്കുള്ളില്‍ കടക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വേണ്ട നടപടികള്‍ സ്വീകരിച്ചതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here