കഫീല്‍ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്

ഗോരഖ്പൂര്‍ : ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരനെ അജ്ഞാതസംഘം ആക്രമിച്ചു. കാശിഫ് ജമീലിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം കാശിഫിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വലതുകൈയ്യിലും കഴുത്തിലും കവിളിലുമെല്ലാം പരിക്കേറ്റ കാശിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാശിഫിന്റ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഹുമയൂണ്‍പൂര്‍ നോര്‍ത്തില്‍ ജെപി ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു ആക്രമണം.

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കൂട്ടശിശുമരണത്തിന്റെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിച്ച് യോഗി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലില്‍ അടച്ചിരുന്നു. കേസില്‍ ഇക്കഴിഞ്ഞയിടെയാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here