ഡോ.കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു

ഗൊരഖ്പൂര്‍ :കഴിഞ്ഞ എട്ട് മാസമായി ഗൊരഖ്പൂരിലെ ജയിലില്‍ തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ഗൊരഖ്പൂരിലെ ജയിലിന് മുന്‍വശം ശനിയാഴ്ച വൈകുന്നേരം സാക്ഷ്യം വഹിച്ചത്.

താന്‍ ചെയ്ത കുറ്റമെന്താണെന്ന് പോലുമറിയാതെ കഴിഞ്ഞ എട്ട് മാസമായി ജയിലില്‍ തടവിലാക്കപ്പെട്ട കഫീല്‍ ഖാനെ കാത്ത് മകനും ഭാര്യയുമടക്കമുള്ള കുടൂംബാംഗങ്ങള്‍ ജയില്‍വളപ്പിന് മുന്നില്‍ നേരത്തെ തന്നെ കാത്ത് നിന്നിരുന്നു. മകനെ കണ്ടപ്പാടെ കഫീല്‍ ഖാന്‍ പൊട്ടിക്കരയുവാന്‍ തുടങ്ങി. ഭാര്യയേയും മകനേയും ചേര്‍ത്ത് പിടിച്ച് കഫീല്‍ ഖാന്‍ പൊട്ടിക്കരഞ്ഞപ്പോള്‍ അത് കണ്ട് നിന്നവരുടെയും ഉള്ളു നനച്ചു. തനിക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലടക്കം പിന്തുണ നല്‍കിയ ഓരോ വ്യക്തകള്‍ക്കും നന്ദി പറയുന്നതായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വളരെ ഭീകരമായിരുന്നു ജയില്‍ ജീവിതമെന്നും ക്രിമിനലുകള്‍ക്ക് ഒപ്പമുള്ള ഓരോ നിമിഷവും പേടിപ്പെടുത്തന്നതെന്നും കഫീല്‍ ഖാന്‍ വെളിപ്പെടുത്തി. ഗൊരഖ്പൂരിലെ ബിഅര്‍ഡി ആശുപത്രിയില്‍ മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ ജയിലിലടക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 നാണ് നാടിനെ ഞെട്ടിച്ച ഭീകര സംഭവം അരങ്ങേറിയത് 63 പിഞ്ചു കുട്ടികളാണ് മൂന്നു ദിവസത്തോളം നിണ്ടു നിന്നു ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. അധികൃതരുടെ കൃത്യ വിലോപം കാരണമാണ് സിലിണ്ടറുകളുടെ ക്ഷാമം നേരിട്ടത്. അന്ന് ആശുപത്രിയിലെ നോഡല്‍ ഓഫീസറായിരുന്ന കഫീല്‍ ഖാനും സംഘവുമാണ് തങ്ങളുടെ സ്വന്തം പണമെടുത്ത് സിലിണ്ടറുകള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഭരണകൂടം കഫീല്‍ ഖാനെ ജയിലിലടക്കുകയായിരുന്നു.

വീഡിയോ കാണാം

Dr Kafeel Khan Released from Jail

Exclusive: Dr Kafeel Khan has been released from Jail today after he was granted bail. This is what he said after coming out from prision. Newsclick team reports from Gorakhpur

NewsClick.inさんの投稿 2018年4月28日(土)

 

LEAVE A REPLY

Please enter your comment!
Please enter your name here