യുഎഇ ഡ്രൈവര്‍ക്ക് പിഴശിക്ഷ

ദുബായ് : പതിനാറുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുഎഇ ഡ്രൈവര്‍ക്ക് ആയിരം ദിര്‍ഹം പിഴ. ദുബായ് കോടതിയുടേതാണ് ശിക്ഷാവിധി.40 കാരനാണ് കോടതി പിഴശിക്ഷ വിധിച്ചത്. ദുബായിലെ വീട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനാണ് പെണ്‍കുട്ടി കാര്‍ വിളിച്ചത്.

ഒരു സുഹൃത്ത് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു പെണ്‍കുട്ടി. അതുപ്രകാരം ഡ്രൈവര്‍ പെണ്‍കുട്ടിയെ പ്രസ്തുത സ്ഥലത്ത് ഇറക്കി. എന്നാല്‍ അതുകഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം പതിനാറുകാരി ഇയാളെ വീണ്ടും ബന്ധപ്പെട്ടു. ഫോണില്‍ വിളിച്ച് തന്നെ തിരികെ വീട്ടില്‍ വിടാന്‍ അഭ്യര്‍ത്ഥിച്ചു.

അങ്ങനെ പെണ്‍കുട്ടിയെ കൂട്ടാനെത്തിയപ്പോഴാണ് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്. പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചശേഷം ഐ ലവ് യൂ എന്ന് പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വിരലില്‍ നിന്ന് ഇയാള്‍ ഒരു മോതിരം ഊരിയെടുക്കുകയും ചെയ്തു. പെണ്‍കുട്ടി പൊടുന്നനെ കൈ വിടുവിച്ചു.

എന്നാല്‍ വീട്ടിലെത്തും വരെ ഇയാള്‍ പ്രണയാഭ്യര്‍ത്ഥന തുടര്‍ന്നു. ഇതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ കുട്ടിക്ക് നേരത്തേ അറിയാം. സ്‌കൂളില്‍ പോകാന്‍ 40 കാരനെ പലകുറി പെണ്‍കുട്ടി ആശ്രയിച്ചിട്ടുണ്ട്.

ആ പരിചയത്തിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ പോകാനും ഇയാളെത്തന്നെ വിളിച്ചത്. പൊലീസ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതിയില്‍ വിചാരണ നടത്തി ഇയാള്‍ക്ക് പിഴശിക്ഷ വിധിക്കുകയുമായിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

 

LEAVE A REPLY

Please enter your comment!
Please enter your name here