പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ച് യുവാവ്

കാക്കിനാഡ: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരന്റെ ശരീരത്ത് കാര്‍ ഇടിച്ചുകയറ്റിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം.

ഞായറാഴ്ച രാവിലെയാണ് ട്രാഫിക് പോലീസിനെ ഇടിച്ച് വീഴ്ത്തി യുവാവ് കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

വാഹനപരിശോധനക്കായി നില്‍ക്കുകയായിരുന്നു പൊലീസുകാര്‍. യുവാവിന്റെ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താന്‍ ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാഹനം നിര്‍ത്തിക്കാന്‍ പൊലീസുകാര്‍ ചുറ്റുംകൂടുകയായിരുന്നു.

എന്നാല്‍ ഇയാള്‍ കാര്‍ മുന്നോട്ടെടുത്തു. ഇതിനിടയില്‍ മറ്റൊരു പൊലീസുകാരന്‍ ബാരിക്കേഡ് വെച്ചെങ്കിലും അതെല്ലാം തകര്‍ത്ത് കാര്‍ മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെയും ഇടിച്ചുതെറിപ്പിച്ചു.

പൊലീസുകാരന്റെ ശരീരത്തിന് മുകളിലൂടെ വാഹനം കയറ്റുകയും ചെയ്തു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here