നവവധുവിനെ വരന്റെ പിതാവ് കെട്ടിപ്പിടിച്ച് ഉമ്മവെച്ചു

ബെയ്ജിങ്: നവവധുവിനെ അതിഥികള്‍ക്ക് മുന്‍പില്‍ നിന്ന് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ പിതാവ്. ചൈനയിലെ ഒരു വിവാഹസത്കാരത്തിലാണ് സംഭവം. സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വധുവിനൊപ്പം എത്തിയ വരന്റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും ഞെട്ടി. മദ്യപിച്ചാണ് ഇയാള്‍ എത്തിയത്.
നിരവധിയാളുകള്‍ക്ക് മുന്‍പില്‍ വെച്ചായിരുന്നു ചുംബനം. പെട്ടെന്ന് തന്നെ ആളുകളില്‍ ചിലര്‍ കൈയടിക്കുകയും മറ്റ് ചിലര്‍ ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് സത്കാര വേദിയില്‍ ഒരു കൈയാങ്കളി തന്നെ നടന്നു. അലങ്കരിച്ച സ്റ്റേജ് ഇളകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും വരന്റെ ബന്ധുക്കള്‍ അറിയിച്ചതോടെ പ്രശ്‌നം ഒത്തു തീര്‍പ്പായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുറത്തു വന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി ഇരുവീട്ടുകാരും രംഗത്തെത്തി.

ദയവു ചെയ്ത് വീഡിയോ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മദ്യപിച്ചതിനാലാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും ഇയാള്‍ പിന്നീട് വധുവിനോടും കുടുംബത്തോടും ക്ഷമ ചോദിച്ചെന്നും ഇവര്‍ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here