മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ചഢീഗഡ്: മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ഹരിയാനയിലെ റായ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം ഒരു വനിതാ ഡോക്ടര്‍ മദ്യപിച്ചെത്തിയത്.

സംസാരിക്കാന്‍ പോലും കഴിയാതെ അവശ നിലയിലായിരുന്ന ഡോക്ടര്‍ രോഗികളുടെ ബന്ധുക്കളോട് മോശമായി പെരുമാറാന്‍ തുടങ്ങി. ചിലര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ ഇവരെ ചോദ്യം ചെയ്യാനും തുടങ്ങി. എന്നാല്‍ രോഗികളുടെ ബന്ധുക്കള്‍ തിരിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.

സ്ഥിതി വഷളായി ബന്ധുക്കള്‍ ഒച്ച വെയ്ക്കാന്‍ തുടങ്ങിയതോടെ മറ്റൊരു മുതിര്‍ന്ന ഡോക്ടര്‍ ആശുപത്രിയിലെത്തി ഡ്യൂട്ടിയേറ്റെടുത്തു. ഇതിനിടയില്‍ വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു. ഡോക്ടറുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് വനിതാ ഡോക്ടറെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here