ദുബായില്‍ ഇന്ത്യന്‍ യുവാവിനെതിരെ വിചാരണ

ദുബായ് :മെട്രോ കോച്ചിനുള്ളില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ അന്യായമായി സ്പര്‍ശിച്ച യുവാവിനെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടരുന്നു. 38 വയസ്സുകാരനായ ഇന്ത്യന്‍ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് വിചാരണ നേരിടുന്നത്.

27 കാരിയായ ഇന്ത്യക്കാരിയെയാണ് യുവാവ് അന്യായമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14 ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിലെ ഷെയ്ക്ക് സയ്യീദ് റോഡിലെ മെട്രോ സ്‌റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടി ട്രെയിനില്‍ കയറിയത്.

തന്റെ തൊട്ടടുത്തിരുന്ന പ്രതി കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം തന്റെ അരക്കെട്ടില്‍ കടന്നു പിടിച്ചതായി പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. സംഭവ സമയം ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അതിക്രമത്തിനെ തുടര്‍ന്ന് യുവതി ഒച്ചവെച്ചപ്പോള്‍ ഇയാള്‍ മാപ്പ് പറഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആ സമയം മെട്രോ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

മാര്‍ച്ച് 27 ന് കോടതി ഈ കേസില്‍ വിധി പുറപ്പെടുവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here