പൊലീസുകാരിയെ കടിച്ച പ്രവാസി യുവതി പിടിയില്‍

അബുദാബി :മദ്യപിച്ച് കാറോടിച്ചതിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ കടിച്ച് രക്ഷപ്പെടാന്‍ നോക്കിയെന്ന കേസില്‍ യുവതി കുറ്റക്കാരിയെന്ന് കോടതി. ഇക്കഴിഞ്ഞ മാര്‍ച്ച് 15 ന് വൈകുന്നേരും അല്‍ ബര്‍ഷയിലായിരുന്നു  കേസിനാസ്പദമായ സംഭവം.

27 വയസ്സുകാരിയായ ഉസ്‌ബെക്കിസ്ഥാന്‍ യുവതിയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യില്‍ കടിച്ച് രക്ഷപ്പെടാന്‍ നോക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നാണ് യുവതിയേയും സുഹൃത്തിനേയും ട്രാഫിക് പൊലീസ് പിടികൂടിയത്. ഇതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ വനിതാ ഉദ്യോഗസ്ഥ സ്ഥലത്തെത്തി.

സുഹൃത്തായ യുവതി വനിതാ ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ കയറി. ഈ സമയം കൊണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന് വനിതാ പൊലീസ് യുവതിയെ പിടികൂടി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായി.

ഇതിനിടയിലാണ് പ്രതി വനിതാ പൊലീസിന്റെ കൈയില്‍ കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ വനിതാ പൊലീസ് പ്രതിയെ കീഴടക്കുകയും കൈയില്‍ വിലങ്ങ് അണിയിച്ച് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ജൂണ്‍ 3 ന് പ്രതിക്ക് കോടതി ശിക്ഷ വിധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here