വിദ്യാര്‍ത്ഥി അര്‍ദ്ധ നഗ്‌നനായി വനിതാ ഹോസ്റ്റലില്‍

പട്‌ന: ഭാംഗിന്റെ ലഹരിയില്‍ അര്‍ധനഗ്‌നനായി വനിതാ ഹോസ്റ്റലില്‍ കടന്ന മലയാളി എം ബി ബി എസ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. പട്‌ന എയിംസ് അധികൃതരാണ് വിദ്യാര്‍ഥിയെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ഹോളിക്ക് മുമ്പ് നടന്ന ആഘോഷത്തിനിടെയാണ് അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായ ഇയാള്‍ ഭാംഗ് ലഹരിയില്‍ വനിതാ ഹോസ്റ്റലില്‍ കടന്നത്. ഇയാള്‍ വനിതാ ഹോസ്റ്റലിലേക്ക് ഓടിക്കയറുകയായിരുന്നു.

അതിനിടെ വിദ്യാര്‍ഥിയുടെ ലുങ്കി അഴിഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി പുറത്താക്കി. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ മാതാപിതാക്കളെ കോളേജ് അധികൃതര്‍ വിവരം അറിയിച്ചു. അതേസമയം സസ്‌പെന്‍ഷന്‍ കാലാവധി കുറയ്ക്കുന്ന കാര്യം പരാതിക്കാരായ വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുമെന്ന് പട്‌ന എയിംസ് ഡയറക്ടര്‍ ഡോ. പി കെ സിങ് അറിയിച്ചു.

അധികൃതര്‍ പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ മദ്യനിരോധനമുള്ള ബീഹാറില്‍ മദ്യപിച്ച് പിടിയിലാകുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാന്‍ സാധ്യതയുണ്ട്.

ഇതറിയാവുന്ന പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയത് കൊണ്ടാണ് അധികൃതര്‍ വിദ്യാര്‍ഥിക്കെതിരെ നടപടിയെടുത്തത്. അതേസമയം പുറത്താക്കപ്പെട്ട വിദ്യാര്‍ഥി മദ്യപിച്ചിരുന്നില്ല, ഭാംഗിന്റെ ലഹരിയില്‍ ആയിരുന്നുവെന്ന് പി കെ സിങ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here