അടിച്ചുപൂസായി പൊലീസുകാരി

ദിണ്ഡികല്‍ : വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്‌നാട് പൊലീസിലെ ജെയ്‌നു നിഷ അടിച്ചുപൂസായിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യൂണിഫോമില്‍ പൊലീസ് ജീപ്പിലിരുന്നാണ് മദ്യപാനം.

കൃത്യനിര്‍വഹണത്തിനിടെയായിരുന്നു സംഭവം. സഹ പൊലീസുകാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. ഇതോടെ ജെയ്‌നു നിഷയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ദിണ്ഡിഗല്‍ എസ്പി ശക്തിവേലിന്റെതാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവുമാരംഭിച്ചു.

സ്വാമിനാഥപുരം സ്റ്റേഷനിലാണ് ഇവര്‍ സേവനം അനുഷ്ഠിച്ചുവരുന്നത്. രാത്രിയില്‍ നിര്‍ത്തിയിട്ട ജീപ്പിലിരുന്ന് യുവതി മദ്യപിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവിങ് സീറ്റിലുള്ള പൊലീസുകാരന്‍ ഇത് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവര്‍ കൈകൊണ്ട് തടയാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ പ്രസ്തുത പൊലീസുകാരന്‍ ചിത്രീകരണം തുടരുകയായിരുന്നു. സാമാന്യം മദ്യലഹരിയിലായിരുന്നു നിഷയെന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ എങ്ങിനെയാണ് ദൃശ്യങ്ങള്‍ പുറത്തായതെന്ന് വ്യക്തമല്ല.

போதையில் பெண் காவலர் – வைரலாகும் வீடியோ

போதையில் பெண் காவலர் – வைரலாகும் வீடியோ #Tamilnadu மேலும் படிக்க: http://bit.ly/2JerBti

Junior Vikatanさんの投稿 2018年4月2日(月)

LEAVE A REPLY

Please enter your comment!
Please enter your name here