രാജകുമാരന്റെ കുതിരക്ക് പെണ്‍കുട്ടി നല്‍കിയ പേര്

ദുബായ് :കാത്തിരിപ്പുകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും ഇടയില്‍ തന്റെ വളര്‍ത്തു മൃഗമായ കുതിരക്കുട്ടിക്ക് ദുബായ് രാജകുമാരന്‍ പേര് കണ്ടെത്തി. മാര്‍ച്ച് 15 ാം തീയതിയാണ് തന്റെ പുതിയ കുതിരയ്ക്ക് ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന
ആവശ്യവുമായി ദുബായ് രാജകുമാരനായ ഷൈക്ക് ഹമ്ദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്യുന്നത്.

നിമിഷങ്ങള്‍ക്കകം സ്വദേശികളും പ്രവാസികളുമായ നിരവധി പേരാണ് രാജകുമാരന്റെ പ്രീയപ്പെട്ട കുതിരക്കുട്ടിക്ക് പേര് നിര്‍ദ്ദേശിച്ച് കൊണ്ട് കമന്റുകള്‍ അയച്ചത്. കമന്റുകള്‍ അധികമായപ്പോള്‍ ഒടുവില്‍ വോട്ടെടുപ്പ് തന്നെ വേണ്ടി വന്നു. സൗദി-സിറിയന്‍ സ്വദേശിനിയായ 23 കാരി സെമാല്‍ ജലാല്‍ നിര്‍ദ്ദേശിച്ച പേരാണ് ഒടുവില്‍ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത്. ‘ജോയ്’ എന്നാണ് സെമാല്‍ ജമാല്‍ നിര്‍ദ്ദേശിച്ച പേര്.

വോട്ടെടുപ്പില്‍ പങ്കെടുത്ത 51 ശതമാനം പേര്‍ ഈ പേരിനെ അനുകൂലിച്ചു. അമിഗോ എന്ന പേരായിരുന്നു വോട്ടെടുപ്പില്‍ രണ്ടാമതെത്തിയത്. പേര് നിര്‍ദ്ദേശിച്ച് തന്നതിന് സെമല്‍ ജമാലിന് ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിക്കാനും ഷൈക്ക് ഹമ്ദാന്‍ മറന്നില്ല.

https://instagram.com/p/BgbE5oshZf4/?utm_source=ig_embed&utm_campaign=embed_profile_upsell_control

ദുബായില്‍ ഫ്രീ ലാന്‍സ് കോസ്റ്റിയും ഡിസൈനറായി ജോലി നോക്കി വരികയാണ് സെമല്‍ ജമാല്‍. തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലായെന്നായിരുന്നു ഈ പോസ്റ്റ് കണ്ട യുവതിയുടെ ആദ്യ പ്രതികരണം. ഓഫിസില്‍ പോകുന്നതിനിടിയില്‍ ആകസ്മികമായി ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടെന്നും മനസ്സില്‍ അപ്പോള്‍ തോന്നിയ ഒരു പേര് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും സെമല്‍ ജമാല്‍ പറയുന്നു.

വാസ്തവത്തില്‍ പേര് നിര്‍ദ്ദേശിക്കുന്ന വേളയില്‍ രാജകുമാരന്‍ ആദ്യം പോസ്റ്റ് ചെയ്ത ചിത്രത്തിലെ ജോയ്ഫുള്‍ എന്ന വാക്ക് ചുരുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പെണ്‍കുട്ടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here