ഒരു പ്രവാസി കൂടി കോടിപതിയായി

അബുദാബി :ദുബായില്‍ ഒറ്റ രാത്രി കൊണ്ട് മറ്റൊരു പ്രവാസി കൂടി കോടിപതിയായി. ബംഗലൂരു സ്വദേശിയായ പ്രവാസി ടോംസ് അറക്കല്‍ മാണിയാണ് ദുബായ് ഡ്യൂട്ടി ഫ്രി നടത്തിയ ദുബായ് റാഫേല്‍ നറുക്കെടുപ്പില്‍ 3.6 മില്ല്യണ്‍ നേടി പുതിയ ചരിത്രം സൃഷ്ടിച്ചത്. 6 കോടിയില്‍ അധികം രൂപയാണ് നറുക്കെടുപ്പിന്റെ സമ്മാനത്തുകയായി ടോംസിന് ലഭിക്കുക.

ദുബായ് വിമാനത്താവളത്തില്‍ വെച്ചു നടന്ന നറുക്കെടുപ്പില്‍ വെച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. 1999 മുതലാണ് ദുബായ് ഡ്യൂട്ടി ഫ്രി ഈ സമ്മാനപദ്ധതി ആരംഭിച്ചത്. ഇതോടെ ഈ സമ്മാനം കരസ്ഥമാക്കുന്ന 124 ാമത്തെ ദക്ഷിണ ഏഷ്യന്‍ സ്വദേശിയായി മാറിയിരിക്കുകയാണ് ടോംസ്.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് ടോംസ് ടിക്കറ്റ് എടുത്തത്. നാല് ടിക്കറ്റുകള്‍ എടുത്തിരുന്നതായി ടോംസ് പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് ടോംസിനെ തേടി ദുബായ് ഡ്യൂട്ടി ഫ്രിയില്‍ നിന്നും സമ്മാനം ലഭിച്ചതായി അറിയിച്ച് ഫോണ്‍ കോള്‍ വന്നത്.

നിരവധി വ്യാജ കോള്‍ വരുന്ന കാലഘട്ടമായത് കൊണ്ട് തന്നെ ആദ്യം വിശ്യസിച്ചിരുന്നില്ലെന്നും ടോം പറഞ്ഞു. പിന്നീട് ദുബായ് ഡ്യൂട്ടി ഫ്രിയുടെ നമ്പര്‍ വെബ് സൈറ്റില്‍ നിന്നും സംഘടിപ്പിച്ചാണ് വിവരം സ്ഥിരീകരിച്ചത്.

ഇതിന് ശേഷമാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇക്കാര്യം അറിയിക്കാന്‍ തയ്യാറായതെന്നും ടോംസ് പറയുന്നു. 38 വയസ്സുകാരനായ ടോംസ് ദുബായില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്.

സര്‍പ്രൈസ് പ്രസന്റേഷന്‍ ലഭിച്ചത് ഇന്ത്യന്‍ സ്വദേശിനിയായ ലതാ ഭരദ്വാജിനാണ്. ഒരു ബിഎംഡബ്ല്യു കാറാണ് ലതയ്ക്ക് സര്‍പ്രൈസായി ലഭിച്ചത്.

Millennium Millionaire and Finest Surprise winners

Congratulations to our new dollar millionaire Mr. Toms Arackal Mani for winning US$1 Million in Dubai Duty Free Millennium Millionaire draw in Series 263 with ticket number 2190. And to our two Finest Surprise winners, Mr. Patrick Anderson, who won a Porsche 911 Carrera Coupe in Series 1677 ticket number 0673 and Mr. Krikor Kozanlian who won a BMW R Nine T Scrambler motorbike in Series 327 ticket number 0336. #DubaiDutyFree #FullOfSurprises

Dubai Duty Freeさんの投稿 2018年2月6日(火)

 

LEAVE A REPLY

Please enter your comment!
Please enter your name here