ബൈക്ക് റേസ് എന്റെ അഭിനിവേശമാണ്; അവസാന മത്സരത്തിലാണ് പങ്കെടുക്കുന്നതെന്നറിയാതെ ബൈക്കോട്ടക്കാരന്‍ യാത്രയായി

ദുബായ്: ഇത് തന്റെ അവസാന മത്സരമാണെന്നറിയാതെ ഇറ്റാലിയന്‍ ബൈക്ക് റേസര്‍ ഫ്രെഡെറിക്കോ ഫ്രറ്റേലി അതിവേഗം ബൈക്കോടിച്ച് പോയത് മരണത്തിലേക്ക്. ശനിയാഴ്ച നടന്ന യുഎഇ.സ്‌പോര്‍ട്‌സ് ബൈക്ക് ചാന്‍പ്യന്‍ഷിപ്പിന്റെ രണ്ടാം പാദ മല്‍സരത്തിനിടയിലായിരുന്നു ബൈക്കിന്റെ ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് തകര്‍ന്ന് 48കാരന്‍ മരിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഒരു ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു ഫ്രറ്റേലിക്ക് ചെറുപ്പം മതലേ ബൈക്ക് റേസ് ഹരമായിരുന്നു. വാഹനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ശനിയാവഛ് നടന്ന ആദ്യറൗണ്ട മല്‍സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ദുബയില്‍ ആദ്യമായി പങ്കെടുത്ത മല്‍സരത്തില്‍ അദ്ദേഹത്തിന്റെ മുന്നില് മൂന്നുപ്രാവശ്യം ചാംപ്യനായ മഹ്മൂദ് തന്നിറും മറ്റൊരാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ മല്‍സരത്തിലാണ് ദുരന്തം അദ്ദേഹത്തെ തേടിയെത്തിയത്. സംഭവത്തെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവച്ചു. മല്‍സരത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ബൈക്ക് റേസ് എന്റെ അഭിനിവേശമാണ്. ദുബായ് ഓട്ടോഡ്രോം റേസിംഗ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി പങ്കെടുത്ത ഇന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമെന്നും അദ്ദേഹം പറഞ്ഞു. ‘പകല്‍ സമയത്ത് ഞാനൊരു ധനകാര്യ വിദഗ്ധനാണ്. പക്ഷെ ബൈക്കോട്ട മല്‍സരം എന്റെ ഹരമാണ്. യു.എ.ഇയിലെ എന്റെ ആദ്യമല്‍സരമാണിന്ന്. ഞാനിത് ശരിക്കും ആസ്വദിക്കുന്നു’ അദ്ദേഹം പറഞ്ഞു. നേരത്തേ താന്‍ സ്റ്റാന്റിലിരുന്ന് മല്‍സരം കാണാറുണ്ടായിരുന്ന പലതാരങ്ങള്‍ക്കൊപ്പം മല്‍സരിക്കാന്‍ തനിക്ക് അവസരം ലഭിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here