ദുബായ് പ്രവാസിക്ക് റഷ്യന്‍ പുരസ്‌കാരം

ദുബായ് : ഫാഷന്‍ മേഖലയില്‍ മികവ് പുലര്‍ത്തിയതിന് മലയാളി യുവതിക്ക് റഷ്യന്‍ പാര്‍ലമെന്ററി കൗണ്‍സിലിന്റെ വിശിഷ്ട പുരസ്‌കാരം. ഏറെ കാലമായി ദുബായില്‍ ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിനി വിജി രതീഷിനെയാണ് റഷ്യന്‍ പാര്‍ലമെന്ററി കൗണ്‍സിലിന്റെ അവാര്‍ഡ് തേടിയെത്തിയത്.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ റഷ്യന്‍ സര്‍ക്കാരിന്റെ പ്രതിനിധി സാഡികോവ് സോയുന്‍ പുരസ്‌കാരവും മെഡലും സമ്മാനിച്ചു പാര്‍ലമെന്റ് നോവിയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ അസ് ലം ബെക് അസ് ലഖനോവ്, റഷ്യയിലെ ഇന്റര്‍നാഷനല്‍ ഡിപ്ലോമാറ്റിക് കൗണ്‍സില്‍ ജനറല്‍ ഡയറക്ടര്‍ ഇഗോര്‍ വി. കിര്‍പിചേവ് തുടങ്ങി വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ഇന്ത്യക്കാരടക്കമുള്ളവരും സംബന്ധിച്ചു.

ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ഡോ.എ.പി.ജെ.അബ്ദുല്‍കലാം ഇന്റര്‍നാഷനല്‍ എക്‌സലന്‍സ് വുമണ്‍ അവാര്‍ഡ് വിജയലക്ഷ്മിക്ക് ലഭിച്ചിരുന്നു. കൊച്ചിയില്‍ നടന്ന 2017 മിസിസ് ഗ്ലോബല്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയിട്ടുണ്ട്. ചലച്ചിത്ര നടി കൂടിയായ വിജി അടുത്താഴ്ച്ച ദുബായില്‍ നടക്കുന്ന ഭിമാ സൂപ്പര്‍ വുമണ്‍ ജഡ്ജിയും ആണ് കാഞ്ഞങ്ങാട് സ്വദേശി എം രതീഷാണ് ഭര്‍ത്താവ്, ആദിത്യാ, സാംറീന്‍ എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here