മസാജിനെത്തിയ യുവാവിനെ കൊള്ളയടിച്ചു

ദുബായ് : മസാജിനായി ദുബായിലെ ഹോട്ടലിലെത്തിയ യുവാവിനെ കൊള്ളയടിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി. രണ്ട് സ്ത്രീകളും നാല് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് ഇയാളെ തടഞ്ഞുവെച്ച് കൊള്ളയടിച്ചശേഷം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഒടുവില്‍ പൊലീസ് പിടിയിലായ പ്രതികളെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കി. 2017 സെപ്റ്റംബര്‍ 12 നാണ് കേസിന് ആസ്പദമായ സംഭവം. മുന്‍ധാരണ പ്രകാരം പരിചയത്തിലുള്ള യുവതിയുടെ അടുത്തേക്കാണ് പോയത്. മസാജ് ഡേറ്റിംഗ് ആയിരുന്നു ഉദ്ദേശം.

എന്നാല്‍ അവിടെയുണ്ടായിരുന്നത് ആഫ്രിക്കന്‍ യുവതികളും അവരുടെ സുഹൃത്തുക്കുളുമായിരുന്നു.തന്നെ മുറിയില്‍ പൂട്ടിയ ഇവര്‍ 7000 ഡോളര്‍ വിലവരുന്ന വാച്ചും 2,900 യുഎസ് ഡോളര്‍ ഉണ്ടായിരുന്ന പേഴ്‌സും മോഷ്ടിച്ചു.

തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ശേഷം തന്റെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ കൈക്കലാക്കിയ ശേഷം അവിടെയെത്തി സാധനങ്ങളും മോഷ്ടിച്ചു. എന്നാല്‍ യുവാവിന്റെ പരാതിയില്‍ അതേ ഹോട്ടലില്‍ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

ലൈംഗിക അതിക്രമം, ബ്ലാക്‌മെയിലിംഗ്, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തെറ്റിദ്ധാരണ പരത്തില്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായവര്‍ സമാന കേസുകളില്‍ നേരത്തെയും പ്രതികളായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here