യൂറോപ്യന്‍കാരിക്ക് ദുബായില്‍ സര്‍പ്രൈസ്

ദുബായ് :വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തന്നെയാണ് കാത്തു നിന്നതെന്നറിഞ്ഞ യൂറോപ്യന്‍ സ്ത്രീ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ആ പേടി പതുക്കെ അമ്പരപ്പിലേക്കും സന്തോഷത്തിലേക്കും വഴി മാറി. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20 ന് ദുബായ് കാണാനെത്തിയ ഒരു യൂറോപ്യന്‍ സ്ത്രീക്കാണ് തന്റെ കണ്ണുകള്‍ കൊണ്ട് വിശ്വസിക്കാന്‍ പോലും സാധിക്കാത്ത വണ്ണം അമ്പരപ്പിക്കുന്ന വരവേല്‍പ്പ് ലഭിച്ചത്.

മാര്‍ച്ച് ഇരുപതിന് തന്നെയായിരുന്നു ഈ സന്ദര്‍ശകയുടെയും ജന്മ ദിനം. ഫ്‌ളൈറ്റില്‍ നിന്നും ഇറങ്ങി വിമാനത്താവളത്തിലേക്ക് കയറുന്ന പ്രവേശന കവാടത്തില്‍ ദുബായ് പൊലീസ് ആദ്യമേ തന്നെ നിലയുറപ്പിച്ചിരുന്നു. കവാടത്തില്‍ തന്നെ പൊലീസുകാര്‍ നിരനിരയായി നില്‍ക്കുന്നത് കണ്ട് യാത്രക്കാര്‍ ആദ്യമൊന്ന് പേടിച്ചു.

എന്നാല്‍ ചിരിച്ച മുഖത്തോടെ ഓരോ യാത്രക്കാരനേയും സ്വാഗതം ചെയ്യുന്ന പൊലീസുകാരെ കണ്ടപ്പോള്‍ യാത്രക്കാരും കൂളായി. ഇതിനിടിയിലാണ് പിറന്നാള്‍ യുവതി എത്തിയത്. പൊലീസ് അധികാരി ഇവര്‍ക്കായി കരുതി വെച്ച സമ്മാനങ്ങള്‍ നല്‍കി. ശേഷം വിമാനത്താവളത്തില്‍ ഇവര്‍ക്ക് അകമ്പടി സേവിച്ചു.

ഇതിന് ശേഷം സ്വാദിഷ്ടമായ ഭക്ഷണവും നല്‍കിയാണ് യൂറോപ്യന്‍ സന്ദര്‍ശകയുടെ പിറന്നാള്‍ ദുബായ് പൊലീസ് അവിസ്മരണീയമാക്കിയത്. ഏതാനും ദിവസം മുമ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുബായ് പൊലീസ് ഈ വീഡിയോ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ദുബായ് പൊലീസിനെ തേടിയെത്തുന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here