ദുബായില്‍ കൊള്ളസങ്കേതത്തില്‍ പൊലീസിന്റെ റെയ്ഡ്

ദുബായ് : കൊള്ളസങ്കേതത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 7 മില്ല്യണ്‍ ദര്‍ഹം (12 കോടിയിലധികം രൂപ) പൊലീസ് സംഘം കണ്ടെടുത്തതായി ദുബായ് ക്രിമിനല്‍ ഇന്‍വസിറ്റിഗേഷന്‍ ഡയറക്ടര്‍ ലെഫ് കേണല്‍ അദേല്‍ അല്‍ വെളിപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 25 ാം തീയ്യതിയാണ് കൊള്ള സംഘത്തിന്റെ സങ്കേതത്തില്‍ പൊലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്.

കുറഞ്ഞ വിലയ്ക്ക് ബിറ്റ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് ഏഷ്യന്‍ സഹോദരങ്ങളെ കബളിപ്പിച്ച് ഇവരില്‍ നിന്നും പണം തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഈ ഗുണ്ടാസംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അല്‍ മുറാക്കാബാത്ത് പ്രദേശത്തുള്ള ഒരു ഓഫീസ് മുറി വാടകയ്ക്ക് നല്‍കാനുണ്ടെന്ന അറിഞ്ഞ ഗുണ്ടാ സംഘം കെട്ടിടം വാങ്ങുന്നതിനായി സൗകര്യങ്ങള്‍ പരിശോധിക്കണമെന്ന വ്യാജേന ഉടമയില്‍ നിന്നും ഈ ഓഫീസിന്റെ താക്കോല്‍ കരസ്ഥമാക്കി.

ശേഷം ഏഷ്യന്‍ സഹോദരങ്ങളെ ഈ ഓഫീസിലേക്ക് വിളിപ്പിച്ചു. ബിറ്റ് കോയിന്‍ വാങ്ങുവാന്‍ വന്ന സഹോദരങ്ങളെ ഈ ഓഫീസിനുള്ളില്‍ വെച്ച് ആക്രമിച്ച് പണവുമായി ഇവര്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇവരുടെ ഒളിസങ്കേതം അധികൃതര്‍ കണ്ടെത്തി.

തുടര്‍ന്ന് ഏറെ നാടകീയമായി രാത്രി മിന്നല്‍ റെയ്ഡ് നടത്തിയാണ് പത്തു പേരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയുടെയും അനാലയസിസ് സെന്ററിന്റെയും സഹായത്തോടെയാണ് പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചതെന്ന് ദുബായ് പൊലീസ് അധികാരികള്‍ വ്യക്തമാക്കി.

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here