സൈക്കിള്‍ സവാരിക്കിറങ്ങി രാജകുമാരന്‍

അബുദാബി :ദുബായ് നിവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് രാജകുമാരന്‍ ഷെയ്ഖ് ഹമ്ദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും. അതുകൊണ്ട് തന്നെ രാജകുമാരന്റെ ഓരോ പ്രവൃത്തികളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഏറ്റവും ഒടുവിലായി യുറോപ്പ്യന്‍ നിരത്തുകളില്‍ കൂടി സൈക്കിളില്‍ സവാരിക്കിറങ്ങിയ ഷെയ്ഖ് ഹമ്ദാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

വിനോദ സഞ്ചാരത്തിന്റെ ഭാഗമായി യൂറോപ്പിലെ എസ്‌തോണിയയിലാണ് രാജകുമാരനിപ്പോള്‍. കൂടെ തന്റെ പ്രീയപ്പെട്ട സുഹൃത്ത് സയ്യീദ് ജബ്ബാര്‍ അല്‍ ഹര്‍ബിയുമുണ്ട്. സയ്യീദ് ജബ്ബാറാണ് തന്റെ മൊബൈല്‍ ക്യാമറയില്‍ ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ രാജകുമാരന്റെ എസ്‌തോണില്‍ നിന്നുള്ള മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. കാറിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോവില്‍ എസ്‌തോണില്‍ നടക്കുന്ന ഒരു റേസ് മത്സരത്തിന് ആശംസ നേരാനും രാജകുമാരന്‍ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here